പത്തനംതിട്ട: നിലക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്കിനെ തുടർന്ന് അടിയന്തര നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നിലയ്ക്കല്‍ – പമ്പാ ബസ് പാതയില്‍ സൗജന്യ വാഹന സൗകര്യം ഒരുക്കാമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച നോട്ടീസിൽ മറുപടി നല്‍കണമെന്നാണ് ആവശ്യം. സാമ്പത്തിക – ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തര്‍ക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്നാണ് വി.എച്ച്.പി അറിയിച്ചത്. ജസ്റ്റീസ് അനില്‍ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
Post Your Comments