Life StyleFood & Cookery

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന റാഗി ലഡു വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം

 

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ധാന്യമാണ് റാഗി. കുഞ്ഞുങ്ങള്‍ക്ക് കുറുക്ക് രൂപത്തില്‍ റാഗി നല്‍കാറുണ്ട്. മുതിര്‍ന്നവര്‍ക്കും നല്ലൊരു ഭക്ഷണമാണ് റാഗി. പല രോഗങ്ങളെയും തടയാന്‍ റാഗിക്ക് കഴിയും. റാഗിയില്‍ മികച്ച അളവില്‍ നാരുകളും ഫൈറ്റിക് ആസിഡും കാത്സ്യവും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.

റാഗി കൊണ്ട് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം…

റാഡി ലഡു തയ്യാറാക്കുന്ന വിധം…

വേണ്ട ചേരുവകള്‍…

റാഗി മാവ് 1 കപ്പ്
കശുവണ്ടി 1 പിടി
വെള്ളം അരകപ്പ്
ശര്‍ക്കര 150 ഗ്രാം
ഏലയ്ക്ക 4 എണ്ണം പൊടിച്ചത്
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാന്‍ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി റാഗി മാവ് ചേര്‍ത്ത് ചെറിയ തീയില്‍ 5 മിനിറ്റ് വറുത്ത് എടുക്കുക. ശേഷം ഒരു പാന്‍ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശര്‍ക്കര ചേര്‍ത്ത് ശര്‍ക്കര ഉരുകുന്നത് വരെ ഇളക്കുക. ശര്‍ക്കര ഉരുകി കഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ശര്‍ക്കര സിറപ്പ് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു വലിയ പാത്രത്തില്‍ റാഗി മാവ് എടുത്ത്, വറുത്ത കശുവണ്ടി, ഏലക്കയ്‌പ്പൊടി, ശര്‍ക്കര പാനി, നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ ഭാഗം എടുത്ത് അതില്‍ നിന്ന് ചെറിയ ഉരുളകളാക്കുക. ആരോഗ്യകരവും രുചികരവുമായ റാഗി ലഡൂ തയ്യാര്‍…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button