ന്യൂഡൽഹി: സുഹൃത്ത് കഴിച്ചതിന്റെ ബാക്കി വന്ന ചിക്കൻ നൂഡിൽസ് കഴിച്ച് യു.കെ വിദ്യാർത്ഥിക്ക് കൈവിരലുകൾ നഷ്ടമായി. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ആണ് വിചിത്രമായ സംഭവം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗുരുതരമായ അസുഖം ബാധിച്ചാണ് യുവാവിന് തന്റെ പത്ത് വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു റെസ്റ്റോറന്റിൽ നിന്ന് സുഹൃത്ത് ഓർഡർ ചെയ്ത ചിക്കൻ ന്യൂഡിൽസ് ബാക്കി വന്നിരുന്നു. ഇത് പാർസൽ ചെയ്ത് വീട്ടിലേക്ക് കൊണ്ടുവ
ന്ന് റഫ്രിജറേറ്ററിൽ വെച്ചു.
പിന്നീട് 19 കാരനായ യുവാവ് ഇതെടുത്ത് കഴിക്കുകയായിരുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു ചികിത്സ. ഭക്ഷണം കഴിച്ച ഉടൻ യുവാവ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ചിക്കൻ ന്യൂഡിൽസുമായി ബന്ധപ്പെട്ടോ അല്ലാതെയോ യുവാവിന് അറിയപ്പെടുന്ന അലർജിയൊന്നും ഉണ്ടായിരുന്നില്ല. രോഗി വലിയ മദ്യപാനി പോലും ആയിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ന്യൂഡിൽസ് കഴിച്ച ഉടൻ ആൺകുട്ടിക്ക് ഉയർന്ന താപനില അനുഭവപ്പെട്ടു, മിടിപ്പ് മിനിറ്റിൽ 166 ആവുകയും ചെയ്തു. ഇടയ്ക്ക് അദ്ദേഹം ബോധരഹിതനായി കുഴഞ്ഞുവീണു.
ആശുപത്രിയിലെത്തിച്ച ശേഷവും യുവാവിന്റെ ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. പരിശോധനയിൽ ഭക്ഷണത്തിലുണ്ടായിരുന്ന അണുക്കൾ ഉമിനീരിലൂടെ ശരീരത്തിലെത്തിയതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിവേഗമായിരുന്നു അണുക്കളുടെ വ്യാപനം. വിദ്യാർത്ഥിയുടെ വൃക്കകൾ തകരാറിലാകുകയും രക്തം കട്ടപിടിക്കുകയും ചെയ്തു. മെനിങ്കോകോക്കസ് എന്നും നീസെറിയ മെനിഞ്ചൈറ്റിസ് എന്നും പേരുള്ള അണുബാധയായിരുന്നു വിദ്യാർത്ഥിയെ പിടികൂടിയത്.
രക്തത്തിൽ കട്ട പിടിച്ച അണുബാധ യുവാവിന് വലിയ ദുരന്തമാണ് വരുത്തിവെച്ചത്. ചികിത്സ വിജയമായി യുവാവ് സാധാരണനിലയിലെത്തിയെങ്കിലും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷം മറ്റ് ചില ലക്ഷണങ്ങളും കണ്ട് തുടങ്ങി. ആശുപത്രി വിട്ട ശേഷം ഇദ്ദേഹത്തിന്റെ വിരലുകളും കാൽപാദങ്ങളും അഴുകി തുടങ്ങി. തുടർന്നാണ് പത്തു വിരലുകളും കാൽമുട്ടിനു താഴെയും മുറിച്ചുമാറ്റിയത്.
Post Your Comments