ഹൃദയ സംബന്ധമായ അസുഖങ്ങളിൽ രക്ഷ നേടാൻ നാം കഴിക്കുന്ന ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക സമ്മർദ്ദവും ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.
വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുവാൻ അവോക്കാഡോ ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം കൃത്യമാക്കാൻ അവോക്കാഡോ സഹായിക്കും. ജലാംശംത്തിന്റെ അളവ് ഏറ്റവും കൂടുതൽ അടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് നല്ലതാണ്. തണ്ണിമത്തനിൽ പൊട്ടാസ്യത്തിന്റെ അളവ് അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
Also Read: പിട്ടാപ്പിള്ളിൽ ഏജൻസീസ്: ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പുതിയ ബ്രാൻഡ് അംബാസഡർ
ഫോളിക് ആസിഡിന്റെ ഉറവിടമായ ചീര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചീര കഴിക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തിന്റെ 12 ശതമാനം പൊട്ടാസ്യം ചീരയിലൂടെ ലഭിക്കുന്നുണ്ട്. അടുത്തതാണ് പയർ വർഗ്ഗങ്ങൾ. ചെറുപയർ, പയർ, സോയാബീൻ എന്നിവയിൽ ധാരാളം അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ഇവ സഹായിക്കും.
Post Your Comments