Latest NewsIndiaNews

അഗ്നിവീർ: ഇന്ത്യൻ നേവിയിലേക്ക് ചരിത്രത്തിലാദ്യമായി വനിതാ നാവികർ

ഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ വനിതാ നാവികരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ നേവി. 341 വനിതാ നാവികരെ നേവിയിയിൽ നിയമിക്കുന്നതായി നാവികസേനാ മേധാവി ആർ ഹരികുമാർ വ്യക്തമാക്കി. അഗ്‌നിവീർ പദ്ധതിയുടെ ഭാഗമായി 3000 അഗ്നിവീറുകളെയാണ് നിയമിക്കുന്നതെന്നും ഇതിൽ 341 പേർ വനിതകളാണെന്നും അദ്ദേഹം അറിയിച്ചു.

ആകെ 10 ലക്ഷം അപേക്ഷകരുണ്ടായിരുന്നതിൽ 82,000 പേർ വനിതാ അപേക്ഷകരായിരുന്നുവെന്നും നാവികസേനാ മേധാവി അറിയിച്ചു. വനിതകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ ഒന്നും നടത്തിയിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍: 9 പേര്‍ക്ക് നോട്ടീസ്

സേനയിൽ ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും നേരത്തേ നിയമിച്ചിരുന്നുവെന്നും വരും വർഷങ്ങളിലും വിവിധ തസ്തികകളിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button