KollamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട് മറിഞ്ഞ പി​ക്ക് അ​പ് വാ​നി​ന​ടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർ യാ​ത്രക്കാരന് ദാരുണാന്ത്യം

വെ​ണ്ടാ​ർ പൊ​ങ്ങ​ൻ​പാ​റ മ​ണി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ(​ആ​ഴാ​ന്ത​ക്കാ​ല) ര​വീ​ന്ദ്ര​ൻ​പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു മ​റി​ഞ്ഞ പി​ക്ക് അ​പ് വാ​നി​ന​ടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർ യാ​ത്രക്കാരൻ മ​രി​ച്ചു. വെ​ണ്ടാ​ർ പൊ​ങ്ങ​ൻ​പാ​റ മ​ണി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ(​ആ​ഴാ​ന്ത​ക്കാ​ല) ര​വീ​ന്ദ്ര​ൻ​പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഷൈ​ല​ജ (56)യ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ​പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്തി: മറ്റൊരു സംസ്ഥാനത്ത് സുഖജീവിതം

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ റോ​ഡി​ൽ കോ​ട്ടാ​ത്ത​ല പ​ത്ത​ടി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ദ​മ്പ​തി​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ലേ​ക്ക് എ​തി​ര വ​ന്ന പി​ക്ക്അ​പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പി​ക്ക് അ​പ് വാ​നി​ന​ടി​യി​ൽ​പെ​ട്ട ര​വീ​ന്ദ്ര​ൻ​പി​ള്ള സംഭവസ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുകയാണ്. മ​ക്ക​ൾ: അ​രു​ൺ രാ​ജ്, ര​ജി​ന. മ​രു​മ​ക​ൻ: സു​ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button