തിരുവനന്തപുരം: വിഴിഞ്ഞം ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമെന്ന് തെളിഞ്ഞതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തില്‍ പരാജയമെന്ന് തെളിഞ്ഞു. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ എത്രയും പെട്ടെന്ന് രാജിവയ്ക്കണം. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികള്‍ ഇടപെട്ടെന്ന് പറഞ്ഞത്ത് സിപിഎം മുഖപത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തി നശിച്ചു: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാല്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
Post Your Comments