Latest NewsSaudi ArabiaNewsInternationalGulf

സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ

റിയാദ്: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽ രജ്ഹി തുടക്കം കുറിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് 170000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലെ വിവിധ തൊഴിൽ മേഖലകളിലായാണ് ഈ സ്വദേശിവത്കരണ നടപടികൾ നടപ്പിലാക്കുന്നത്.

Read Also: വിമാനയാത്രയ്ക്കും ഇനി ഡിജിറ്റലായി വിവരങ്ങൾ നൽകാം, വിമാനത്താവളങ്ങളിലെ പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയൂ

വ്യവസായ മേഖലയിൽ ഇരുപത്തയ്യായിരം തൊഴിലവസരങ്ങളും, ആരോഗ്യ മേഖല, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് മേഖല, റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണ മേഖല എന്നിവയിൽ ഇരുപതിനായിരം തൊഴിലവസരങ്ങൾ വീതവും, ടൂറിസം മേഖലയിൽ മുപ്പതിനായിരം തൊഴിലവരങ്ങളും സ്വദേശികൾക്കായി കണ്ടെത്തുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. തൗതീൻ 2 പദ്ധതിയുടെ ഭാഗമായി സൂപ്പർവൈസറി തസ്തികകൾ, സാങ്കേതിക നൈപുണ്യം ആവശ്യമുള്ള തസ്തികകൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്. സൗദിയിലെ തൊഴില്ലായ്മ നിരക്ക് 7 ശതമാനത്തിൽ താഴെ എത്തിക്കുന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.

Read Also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button