കഠിനംകുളം: കഠിനംകുളത്ത് സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ. പേയാട് പുലിയറക്കോണം തൊട്ടരികത്ത് വീട്ടിൽ രതീഷ് (27) ആണ് പൊലീസ് പിടിയിലായത്. കഠിനംകുളം പൊലീസാണ് പിടിയിലായത്.
കഴിഞ്ഞ 18-ന് ആണ് സംഭവം. മുരുക്കുംപുഴ സ്വദേശി രാജേഷ് കുമാറിന്റെ യമഹ പാസിനോ സ്കൂട്ടർ പുത്തൻതോപ്പിൽവെച്ച് മോഷണം പോയിരുന്നു.
തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രതീഷിനെ കഠിനംകുളം ഇൻസ്പെക്ടർ സാജു ആന്റണി, എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments