രാജ്യത്ത് ഇന്ധന വിൽപ്പന കുതിച്ചുയർന്നു. നവംബറിലെ കണക്കുകൾ പ്രകാരം, പെട്രോൾ വിൽപ്പനയിൽ 11.7 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, പെട്രോൾ വിൽപ്പന 2.66 ദശലക്ഷം ടണ്ണിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 2.38 ദശലക്ഷം ടൺ വിൽപ്പന മാത്രമാണ് നടന്നത്. പെട്രോളിന് പുറമേ, ഡീസലിന്റെ വിൽപ്പനയിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഡീസൽ വിൽപ്പന 27.6 ശതമാനം വർദ്ധിച്ച് 7.32 ദശലക്ഷം ടണ്ണിലെത്തി. 2021 നവംബറിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ 17.4 ശതമാനമാണ് ഉയർന്നത്.
മൺസൂണിനെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ധന വിൽപ്പന താരതമ്യേന കുറവായിരുന്നു. എന്നാൽ, ഉത്സവ സീസണായ ഒക്ടോബറിൽ 6.25 ദശലക്ഷം വിൽപ്പനയാണ് നടന്നത്. ഒക്ടോബർ മാസത്തിൽ ജലസേചന പമ്പുകളിലും ട്രക്കിംഗിലും ഇന്ധനത്തിന്റെ ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. നവംബറിൽ ഡിമാൻഡ് ഉയർന്നത് വിൽപ്പന കൂടാൻ കാരണമായി.
Also Read: പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിന് പിന്നിൽ
Post Your Comments