
ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീ വെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റിയാണ് ധരിച്ചിരിക്കുന്ന ഇവരുടെ കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാലയുമുണ്ട്.
പെരിയാറിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മണപ്പുറത്തെ കടവിൽ വൃദ്ധയുടെ മൃതദ്ദേഹം ശ്രദ്ധയിൽപെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, ബുധനാഴ്ച രാത്രി മാർത്താണ്ഡവർമ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
Post Your Comments