ഒല്ലൂര്‍: വാഹനങ്ങള്‍ക്ക് വ്യാജമായി ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീറാണ് (22) അറസ്റ്റിലായത്. ഒല്ലൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാജ ആർ.സി ബുക്ക് നിർമിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍ വില്‍ക്കുകയും പിന്നീട് ജി.പി.എസ് നോക്കി ഇതേ വാഹനം വാങ്ങിയ ആളില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments