ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിൽ പോഷകാഹാരങ്ങൾക്ക് പ്രത്യേക പങ്കുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും നിരവധി വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷികമാണ്. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് ശീലമാക്കേണ്ട ജ്യൂസുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കരോട്ടിൽ, ബീറ്റ കരോട്ടിൽ, ലൈക്കോപീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് തക്കാളി. മിതമായ അളവിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. കൂടാതെ, സൂര്യതാപം, ഫോട്ടോയിംഗ് ലക്ഷണങ്ങൾ, യുവി എക്സ്പോഷൻ മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ എന്നിവയിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാൻ തക്കാളി ജ്യൂസിന് സാധിക്കും.
Also Read: സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർദ്ധിപ്പിക്കും, ചേംബർ ഓഫ് കോമേഴ്സുമായി സഹകരണത്തിനൊരുങ്ങി മെറ്റ
അടുത്തതാണ് ക്യാരറ്റ് ജ്യൂസ്. ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായാണ് ക്യാരറ്റിനെ കണക്കാക്കുന്നത്. കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്റി- ഓക്സിഡന്റുകൾ എന്നിവ ഉയർന്ന അളവിൽ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കം നൽകുന്നതിനോടൊപ്പം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്യാരറ്റ് കഴിക്കാവുന്നതാണ്.
Post Your Comments