സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർദ്ധിപ്പിക്കാനുള്ള പുതിയ നീക്കങ്ങളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ മെറ്റയുമായി സഹകരിച്ചാണ് ചേംബർ ഓഫ് കോമേഴ്സിന്റെ പ്രവർത്തനം. എക്സ്റ്റൻഡഡ് റിയാലിറ്റി മേഖലയിൽ ഒരു മില്യൺ ഡോളറിന്റെ ഫെലോഷിപ്പ് പദ്ധതികൾക്കാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്.
ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ‘എക്സ്ആർ ഓപ്പൺ സോഴ്സ് ഫെലോഷിപ്പും’ സംഘടിപ്പിക്കുന്നുണ്ട്. ഫെലോഷിപ്പിന് ഒരു മില്യൺ ഡോളറാണ് ചിലവഴിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ ഫെലോഷിപ്പ് മുഖാന്തരം പഠന ധനസഹായവും പരിശീലനവും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത 100 പേർക്കാണ് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നത്.
Also Read: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
Post Your Comments