സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന് അല്‍-ഹാഷിമി അല്‍-ഖുറേഷി യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്. പകരം പുതിയ തലവനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു ഓഡിയോ സന്ദേശത്തിലൂടെയാണ് ഇത് സംബന്ധിച്ച് ഐഎസ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ തലവനായി അബു അല്‍ ഹുസൈന് അല്‍ ഹുസൈനി അല്‍ ഖുറേഷിയെ തിരഞ്ഞെടുത്തുവെന്നും ഇയാള്‍ പറഞ്ഞു.
Read Also: തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ഇറാഖി സ്വദേശിയായ അബു ഹസന് അല്‍-ഹാഷിമി അല്‍-ഖുറേഷി കൊല്ലപ്പെട്ടു എന്നാണ് ഓഡിയോ സന്തേഷത്തില്‍ ഐഎസ് വക്താവ് പറഞ്ഞത്. എന്നാല്‍, മരണ തിയതിയോ സാഹചര്യമോ ഇയാള്‍ വിശദീകരിച്ചില്ല. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഐഎസിന്റെ മുന്‍ തലവന്‍ അബു ഇബ്രാഹിം അല്‍ ഖുറേഷി ഈ വര്‍ഷം ആദ്യം വടക്കന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ യുഎസ് നടത്തിയ റെയ്ഡില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മുന്‍ഗാമിയായ അബൂബക്കര്‍ അല്‍-ബാഗ്ദാദി 2019 ഒക്ടോബറില്‍ ഇദ്ലിബില് വച്ചും കൊല്ലപ്പെട്ടു.
Post Your Comments