
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് വില 4,875 രൂപയും പവന് 39,000 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാരദിനമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധനവുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നു.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണ വില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17-ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നു. 24-ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടു ദിവസം വില ഉയരുന്നതാണ് കണ്ടത്.
Post Your Comments