പോഷക ഘടകങ്ങളുടെ കലവറയായ റൂട്ട് പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ്, ഇരുമ്പ് തുടങ്ങി നിരവധി ഘടകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട് മികച്ച ഓപ്ഷനാണ്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് ബീറ്റ്റൂട്ടിന് ഉണ്ട്. ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബിറ്റാനിൻ എന്ന പിഗ്മെന്റ് ആന്റി- ഓക്സിഡന്റാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ കുറയ്ക്കുകയും ധമനികളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അതിനാൽ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ തടഞ്ഞു നിർത്താൻ ബീറ്റ്റൂട്ടിന് സാധിക്കും.
Also Read: ആധുനിക സംവിധാനങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കും: മന്ത്രി വി അബ്ദുറഹ്മാൻ
ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിന് വളരെ നല്ല പാനീയമാണ്. ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നതിനാൽ, ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. കൂടാതെ, നാരുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും.
Post Your Comments