ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നുപേര്‍ കൂടി അറസ്റ്റിൽ. ചങ്ങനാശേരി ഫാത്തിമാപുരം പള്ളിവീട് അര്ഫാന് അസ്ലഫ് (21), വാഴപ്പള്ളി പാറച്ചേരില്‍ ജിത്തു ( ജിറ്റു-18), പെരുന്ന പാലത്തിങ്കല്‍ സാവിയോ സെബാസ്റ്റ്യന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ചങ്ങനാശേരി പാലത്ര ബൈപാസ് റോഡിലുള്ള ടീ ഷോപ്പിലാണ് സംഭവം. കടയുടമയുമായി വാക്കുതര്‍ക്കമുണ്ടാക്കി ഇവർ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തടസം പിടിക്കാന്‍ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും പ്രതികൾ മർദ്ദിച്ചു.
Read Also : സർക്കാരിന് തിരിച്ചടി: തുഷാര്‍ വെളളാപ്പളളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി
ഫാത്തിമാപുരത്തുനിന്നും എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ ഷിഹാന്‍, ബാസിത് അലി, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments