സൗന്ദര്യ സംരക്ഷണത്തിൽ ഗ്ലിസറിന് വളരെ വലിയ പങ്കുണ്ട്. കൂടാതെ, മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ ഗ്ലിസറിൻ സഹായിക്കും. മുടിയിലെ ഈർപ്പം നിലനിർത്തി വേണ്ടത്ര ജലാംശം നൽകാനുള്ള കഴിവ് ഗ്ലിസറിനുണ്ട്. താരൻ അകറ്റാനും ഇത് നല്ലതാണ്. ഗ്ലിസറിൻ ഉപയോഗിച്ചുള്ള ഹെയർ മാസ്കുകളെ പറ്റി പരിചയപ്പെടാം.
മുടി വളർച്ചയ്ക്ക് ഗ്ലിസറിനും മുട്ടയും ചേർത്ത് ഹെയർ മാസ്ക് തയ്യാറാക്കാം. ഒരു ടേബിൾ സ്പൂൺ തേൻ, ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് മുടിയിൽ പുരട്ടിയതിനുശേഷം 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവോ കണ്ടീഷണറോ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
അടുത്തതാണ് കറ്റാർവാഴയും ഗ്ലിസറിനും ഉപയോഗിച്ചുള്ള ഹെയർ മാസ്ക്. ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ, 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ നന്നായി മിക്സ് ചെയ്തതിനു ശേഷം മൂന്ന് മിനിറ്റ് മുതൽ നാലു മിനിറ്റ് വരെ മുടിയിൽ നന്നായി മസാജ് ചെയ്യുക. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കും.
Post Your Comments