KeralaLatest NewsNewsBeauty & StyleLife Style

നരച്ച മുടി കറുപ്പിക്കാനുള്ള ‘മാജിക്’ നമ്മുടെ അടുക്കളയില്‍ !! ബീറ്റ് റൂട്ടും തേയിലയും ഇങ്ങനെ ഉപയോഗിക്കൂ

ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം.

നരച്ച മുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് കൂടുതൽപ്പേരും. കടയില്‍ നിന്നും കെമിക്കൽ ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നരയെ തുരത്താനുള്ള ‘മാജിക്’ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

തേയില വെള്ളം, ബീറ്റ്റൂട്ട്, നീലയമരി എന്നീ മൂന്ന് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. വെള്ളം ചൂടായ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. മിക്സിയുടെ ജാറെടുത്ത് കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് കുറച്ച്‌ കട്ടൻചായയും ചേർത്ത് അടിച്ചെടുക്കുക. ഒരു പാത്രത്തിൽ നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് – കട്ടൻചായ മിശ്രിതം ചേര്‍ത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.

read also: സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ ഈ മിക്സ് തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കില്‍ ഒറ്റ ഉപയോഗത്തില്‍ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button