തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കാനൊരുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. സംഭവത്തില്‍ വിഴിഞ്ഞം പോലീസിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.
Read Also: ഫുട്ബോൾ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് ഖത്തർ
ഇതിന് പുറമെ സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐഡി ആര്‍.നിശാന്തിനി സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസമാണ് നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഓഫീസറാക്കി നിയമിച്ചു കൊണ്ട് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചത്. ഡിഐജിക്കു കീഴില്‍ എസ്പിമാരായ കെ.കെ അജി, കെ.ഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘമാണ് ക്രമസമാധനപാലത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
സംഘര്‍ഷത്തിന് പിന്നാലെ 3000 പേര്‍ക്കെതിരെ കേസ് എടുത്തു എങ്കിലും സ്റ്റേഷന്‍ അടിച്ച് തകര്‍ത്ത ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകള്‍ അതീവജാഗ്രത പുലര്‍ത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Post Your Comments