KeralaLatest NewsNews

വിഴിഞ്ഞത്തെ ആക്രമണം പെട്ടെന്നുണ്ടായതല്ല, ആസൂത്രിതം: നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി എസ്‌ഐ ലിജോ.പി മാണി

സിമന്റ് കട്ട എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും എസ്ഐ ആരോപിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ആക്രമണം പെട്ടെന്ന് ഉണ്ടായതല്ലെന്ന് സമരാനുകൂലികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച എസ്ഐ ലിജോ പി മാണി. സിമന്റ് കട്ട എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും എസ്ഐ ആരോപിച്ചു.

Read Also: അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തി : ചികിത്സയിലിരിക്കെ മരണം

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ സമരാനുകൂലികള്‍ ഒരു മണിക്കൂര്‍ സ്റ്റേഷന്‍ ഉപരോധിച്ചെന്നും എസ്ഐ വെളിപ്പെടുത്തി. അടിയന്തരശസ്ത്രക്രിയയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് എസ്ഐ ലിജോ പി മാണി.

സമരക്കാരോട് അനുനയത്തില്‍ താന്‍ സംസാരിച്ചുവെങ്കിലും അയഞ്ഞില്ല. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചില്ല.ആംബുലന്‍സുകള്‍ തടഞ്ഞുവെന്ന് എസ്ഐ കുറ്റപ്പെടുത്തി.വിഴിഞ്ഞം സംഘര്‍ഷത്തില്‍ 36 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തിരുന്നു. 3000 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button