Latest NewsNewsLife Style

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ, ശരീരത്തിൽ ആവിശ്യമായ ഹീമോഗ്ലോബിൻ വേണമെന്നാണ് വിദഗ്ദർ പറയുന്നത്. ചില ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ബീറ്റ്റൂട്ട്

ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. ക്യാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്.

മുട്ട

ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിൻ ഡി, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി , ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വിളർച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.

മാതള നാരങ്ങ

ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ, ധാരാളം കാർബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും.

Read Also:- നടുവേദനയ്ക്ക് പരിഹാരം കാണാൻ വെളുത്തുള്ളി ഇങ്ങനെ ഉപയോ​ഗിക്കൂ

ചീര

കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്.

ഈന്തപ്പഴം

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഇരുമ്പിന്റെ ധാരാളം ഉറവിടങ്ങൾ ഈന്തപ്പഴം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button