തൃശൂർ: ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരന് 13 വര്‍ഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വില്ലടം സ്വദേശി രവിയെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
Read Also : എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ: വെള്ളാപ്പള്ളി പ്രതിയാകും
2018-ലാണ് കേസിനാസ്പദമായ സംഭവം. പിഴയടക്കാത്തപക്ഷം ഒമ്പതു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. അജയ്കുമാര്‍, അഡ്വ. ശിവന്‍ എന്നിവര്‍ ഹാജരായി.
Post Your Comments