പാറശാല: ഒളിവിലായിരുന്ന പോസ്കോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ പ്രതിയുടെ ആക്രമണം. ആക്രമണത്തിൽ എഎസ്ഐ പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ബെംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു: റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറും കൂട്ടാളികളും അറസ്റ്റിൽ
2010-ലെ പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതിയായ കളിയിക്കാവിള കാളച്ചന്തയ്ക്ക് സമീപം ആര്‍സി സ്ട്രീറ്റില്‍ സ്റ്റാലിനെ (36) പിടികൂടുന്നതിനിടെയാണ് ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഇയാൾ ഒളിവില്‍ ആയിരുന്നു. പ്രതി കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളക്കു സമീപം ഇഞ്ചിവിളയില്‍ വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാറശാല എസ്ഐ ജിതിന്‍വാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ എഎസ്ഐ ജോണിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തുടർന്ന്, പാറശാല ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സിപിഒമാരായ വിജയ് വിനോദ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments