MalappuramLatest NewsKeralaNattuvarthaNews

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി : സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

നവംബര്‍ 17 -ന് ആണ് കേസിനാസ്പദമായ സംഭവം. നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെ ബിജു, അപമര്യാദയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി കഴിഞ്ഞ 24 -ന് ആണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു.

Read Also : ദേശീയ പതാകയെ അപമാനിച്ചു: ഖത്തർ ലോകകപ്പിൽ നിന്ന് അമേരിക്കയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ

തുടർന്ന്, ഫോണ്‍ സ്വച്ച് ഓഫ്‌ ചെയ്ത് ഒളിവില്‍ പോയ ബിജുവിനെ തിങ്കളാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ റിസോട്ടില്‍ നിന്ന് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.

മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button