Latest NewsNewsInternationalOmanGulf

മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ നടക്കുക രണ്ടു ഘട്ടങ്ങളിലായി: ആദ്യഘട്ടം ഡിസംബർ 1 ന് ആരംഭിക്കും

മസ്‌കത്ത്: 2022-ലെ മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ നടക്കുക രണ്ട് ഘട്ടങ്ങളിലായെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം. ഡിസംബർ 1 നാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഡിസംബർ 3 ന് ആദ്യഘട്ട ഭക്ഷ്യമേള അവസാനിക്കും. മദിനത് അൽ ഇർഫാനിൽ വെച്ചാണ് ഭക്ഷ്യമേള നടക്കുക.

Read Also: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി : സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി വിനോദപരിപാടികൾ, കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുത്തുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 8 മുതൽ 10 വരെയാണ് മേളയുടെ രണ്ടാം ഘട്ടം. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഭക്ഷ്യമേളയിലെത്തുന്നവർക്ക് നിരവധി പ്രാദേശിക, അന്താരാഷ്ട്ര ഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ അവസരം ലഭിക്കും.

Read Also: അഞ്ജന്‍ ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button