തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടാം വാരം വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക ഒരുമിച്ചാണ് നല്‍കുന്നത്. രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷനാണ് ഡിസംബര്‍ രണ്ടാം വാരം നല്‍കുക. 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇത് സംമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. ഡിസംബറിലെ പെന്‍ഷന്‍ മാസാവസാനം വിതരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. കടമെടുത്ത 2000 കോടിയില്‍ നിന്നാണ് തുക വകയിരുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പെന്‍ഷന്‍ വിതരണം മുടങ്ങി കിടക്കുകയായിരുന്നു.
Read Also: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയില്‍: കാമുകന്‍ ഗുരുതരാവസ്ഥയില്‍
ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെയുള്ള നടപടിയാണിതെന്ന വിമര്‍ശനം ശക്തമായിരുന്നു.
60 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. അതിനിടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അടുത്ത മാസം അവസാനിക്കും. പുതു വര്‍ഷത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും സംസ്ഥാനം നേരിടുക എന്നാണ് വിലയിരുത്തല്‍.
Post Your Comments