കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്ത് വച്ചായിരുന്നു അപകടം.
ബസിൻ്റെ വാതിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.
Post Your Comments