KeralaLatest NewsNews

സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും: മന്ത്രി വി.എൻ വാസവൻ

 

കോഴിക്കോട്: വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ തരത്തിലുമുള്ള സംഭാവനകളും നൽകി സഹകരണ മേഖല മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിന്റെ പ്രതിസന്ധി – പ്രയാസ ഘട്ടങ്ങളിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ മുന്നോട്ട് വരുന്ന സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ പ്രസ്ഥാനമെന്നും ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കോംകോ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്ന ഗോൾഡ് പർചേസ് സ്കീം, പെൻഷൻ സ്കീം, ഇടം ഭവന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

കോംകോ സ്ട്രോങ്ങ്‌ റൂമിന്റെ ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. കേരളത്തിന്റെ വികസനത്തിൽ സഹകരണ മേഖല വലിയ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും ലക്ഷക്കണക്കിനാളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനമെന്ന നിലയിൽ നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button