ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബർ 29- നാണ് സേവനം അവസാനിപ്പിക്കുന്നത്. അതിനാൽ, ഡിസംബർ 29- ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഓൺലൈനായി ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കുകയില്ല.
അടുത്തിടെ ആമസോണിന്റെ വാർഷിക ബിസിനസ് അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. ഈ അവലോകനത്തിനു ശേഷമാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ കാലയളവിലാണ് ആമസോൺ ഫുഡ് ഡെലിവറി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഏകദേശം 62 പിൻകോഡുകളിലേക്ക് ഫുഡുകൾ ഡെലിവറി ചെയ്തിരുന്നു.
Also Read: സർവ്വകക്ഷിയോഗവും ചർച്ചയും പരാജയം, വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാ യൂജിൻ പെരേര
ആമസോൺ ഫുഡ് ഡെലിവറി ബിസിനസിന് വൻകിട ബ്രാൻഡുകളുമായി പാർട്ണർഷിപ്പ് ഉണ്ട്. മക്ഡോണാൾഡ്സ്, ഡോമിനോസ് തുടങ്ങിയ ലോക പ്രശസ്ത ബ്രാൻഡുകൾ പാർട്ണർമാരാണ്. കൂടാതെ, 3,000 ലധികം റെസ്റ്റോറന്റ് പാർട്ണർമാരും ആമസോൺ ഫുഡിന് ഉണ്ട്.
Post Your Comments