AlappuzhaLatest NewsKeralaNattuvarthaNews

സഹോദരിയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ചു : യാത്രമധ്യേ സഹോദരനും മരിച്ചു

മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്

ആലപ്പുഴ: സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്.

Read Also : എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ സ്വന്തമാക്കി എച്ച്എസ്ബിസി മാനേജ്മെന്റ്, കൂടുതൽ വിവരങ്ങൾ അറിയാം

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്തിന്റെ മരണം. ഇതറിഞ്ഞ് കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ഹംസയ്ക്ക് ദേഹാസാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന്, പുലർച്ചെ 12.30 ഓടെ മരിക്കുകയുമായിരുന്നു. വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു ഹംസ. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.

Read Also : അട്ടപ്പാടി ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ: അൻസർ, മൻസൂർ. ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജ്മ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദ്ദീൻ. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button