ലക്‌നൗ : സാമൂഹിക് വിവാഹ് യോജനയ്‌ക്ക് കീഴിൽ രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ. ബാല വിവാഹത്തെയും സ്ത്രീധനത്തെയും അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നവദമ്പതിമാരോട് ആവശ്യപ്പെട്ടു. ഇനിയും സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾ തടയാൻ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ൽ യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ നവദമ്പതിമാർക്കും 31,000 രൂപ വച്ച് സമ്മാനം നൽകാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 51,000 ആയി ഉയർത്തി. ഗോരഖ്പൂരിൽ വച്ചാണ് ആയിരക്കണക്കിന് പേരുടെ വിവാഹം ഇന്ന് നടന്നത്.
സ്ത്രീകൾക്ക് അനുകൂലമായി സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്. ചടങ്ങിൽ നവദമ്പതികൾക്ക് യോഗി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. തുടർന്ന് മുഖ്യമന്ത്രി ദമ്പതികളുമായും സംവദിച്ചു. വിവിധ സമുദായങ്ങളിൽ പെട്ടവർ തമ്മിലാണ് വിവാഹം നടന്നത്.
ദമ്പതികൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ നേർന്നു. ‘സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നുള്ള പെൺമക്കളെ മാന്യമായ രീതിയിൽ വിവാഹം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് 2017 ൽ നടപ്പിലാക്കിയ കൂട്ടവിവാഹ പദ്ധതി ആണ് ഇത്. ഈ പദ്ധതി പ്രകാരം ഓരോ ദമ്പതികളുടെയും വിവാഹത്തിന് ആദ്യം 31,000 രൂപ നിശ്ചയിച്ചിരുന്നത് പിന്നീട് 51,000 രൂപയായി ഉയർത്തി.’ ഇതുവരെ രണ്ട് ലക്ഷത്തോളം വിവാഹങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments