Latest NewsNewsBusiness

റെക്കോർഡ് നേട്ടവുമായി ആഭ്യന്തര സൂചികകൾ, ലാഭമുണ്ടാക്കിയ ഓഹരികൾ അറിയാം

ഇന്ന് റെക്കോർഡ് മുന്നേറ്റമാണ് റിലയൻസ് ജിയോയ്ക്ക് കൈവരിക്കാൻ കഴിഞ്ഞത്

ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 211.16 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 18,562.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത്തവണ പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് റിപ്പോർട്ട് ചെയ്തതിനാൽ, ആഭ്യന്തര സൂചികകൾക്ക് മുന്നേറാൻ സാധിച്ചിട്ടുണ്ട്.

ഇന്ന് റെക്കോർഡ് മുന്നേറ്റമാണ് റിലയൻസ് ജിയോയ്ക്ക് കൈവരിക്കാൻ കഴിഞ്ഞത്. സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.4 ശതമാനം ഉയർന്ന് 2,706 രൂപയിലെത്തി. നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവർ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button