
പത്തനംതിട്ട: എട്ടാം ക്ലാസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
Read Also: പഴയ കാറുകളുടെ വിപണി പുതിയവയേക്കാൾ കുതിക്കുന്നു, ഏറ്റവും പുതിയ റിപ്പോർട്ടുമായി ഒഎൽഎക്സ്
പിഴ അടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചു.
കുമ്പഴ സ്വദേശിയായ 45കാരനെയാണ് ശിക്ഷിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മാതാവ് നേരത്തെ പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. കുട്ടി പിതാവിനോടൊപ്പം താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്.
2020 കാലയളവില്‍ പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിടയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കി. നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി അയല്‍വീട്ടിലെത്തി ഒരു രാത്രി അവിടെ കഴിയുകയായിരുന്നു. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാര്‍ സംഭവം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസ് കേസെടുക്കുകയായിരുന്നു.
107 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 67 വര്‍ഷം ജയിലില്‍ കഴിയണം. പിഴ തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.
Post Your Comments