Latest NewsIndiaNews

മകനും അമ്മയും ചേര്‍ന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

പിതാവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, രാത്രിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ കളയുന്നതിനിടെ യുവാവ് പിടിയില്‍: കൊലയ്ക്ക് കൂട്ടുനിന്നത് അമ്മ

ന്യൂഡല്‍ഹി : കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ശ്രദ്ധയെ അഫ്താബ് വെട്ടിക്കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പുറത്തുവരുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. മകനും അമ്മയും ചേര്‍ന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് സംഭവം. കൊലപാതകത്തില്‍ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also: പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ

ശ്രദ്ധ വാല്‍ക്കര്‍ മോഡല്‍ കൊലപാതകമാണ് ത്രിലോക്പുരിയിലും നടന്നത്. അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അത് കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലുള്ള വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. രാത്രി നേരത്താണ് ഇയാള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്.

ഇത് ശ്രദ്ധയില്‍ പെട്ട പോലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് കൈയ്യോടെ പിടികൂടിയത്. കേസില്‍ അമ്മ സഹായിയാണെന്ന് അറിഞ്ഞതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button