കൊട്ടാരക്കര: ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് അനാസ്ഥയെന്ന് ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് അനാസ്ഥ കാട്ടുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
വാളകം അണ്ടൂർ സ്വദേശിനിയായ ബിജി ( സന്ധ്യ – 40 ) ഭർത്തൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിട്ട് ഒരാഴ്ചയായിട്ടും മരണത്തിന് ഉത്തരവാദികളുടെ മേൽ നടപടിയെടുക്കാനും പരാതിക്കാരുടെ മൊഴിയെടുക്കാനും പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇത് തെളിവുകൾ നശിപ്പിക്കാനും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കി കൊടുക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Read Also : ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം: ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
മരണ ദിവസത്തിന്റെ തലേ രാത്രിയിലും യുവതിയെ ഉപദ്രവിക്കുകയും ബന്ധുക്കളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു.
തുടർന്ന്, രാവിലെ അഞ്ചിന് സഹോദരനും മാതാവും ആ വീട്ടിൽ ചെന്ന് സംസാരിച്ച് ഒത്ത് തീർപ്പാക്കി ആറോടെ തിരികെ വന്നതാണ്. രാവിലെ 11-ന് കൊല്ലപ്പെട്ട ബിജി ഫോണിൽ വീട്ടിൽ വിളിച്ച് അമ്മയോട് സംസാരിച്ചതുമാണ്. പിന്നീട് ഒന്നോടെ മരണവിവരമാണ് അറിയുന്നത്. ബന്ധുക്കൾ അന്വേഷിച്ച് പാറംങ്കോട്ടെ ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോഴെക്കും മൃതദേഹം മോർച്ചറിയിൽ വയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു അവർ.
ബിജിയുടെ മരണത്തിൽ ദുരുഹതകളേറെ ഉണ്ടായിട്ടും പരാതിക്കാരുടെ മൊഴിയെടുക്കാത്തതിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിലും വൻ പ്രതിഷേധമാണുയരുന്നത്.
Post Your Comments