രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ ജീവൻ അമർ, ടെക് ടേം തുടങ്ങിയ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ മുഖാന്തരം ഒരു ഉപഭോക്താവിന് ഒറ്റ പ്രീമിയം പേയ്മെന്റോ, സാധാരണ പ്രീമിയം പേയ്മെന്റോ തിരഞ്ഞെടുക്കാവുന്നതാണ്.
ന്യൂ ജീവൻ അമർ പ്ലാൻ നോൺ- ലിങ്ക്ഡ് പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്. അതിനാൽ, ഓഹരി വിപണിയുമായി ബന്ധമില്ലാത്ത റിസ്ക് കുറഞ്ഞ ഉൽപ്പന്നങ്ങളാണ്. 18 വയസ് മുതൽ 65 വയസ് വരെയുള്ള പൗരന്മാർക്ക് ന്യൂ ജീവൻ അമർ പോളിസി വാങ്ങാവുന്നതാണ്. ഈ പ്ലാനിന് കീഴിൽ സ്ത്രീകൾക്ക് പ്രത്യേക നിരക്കുകളും ലഭ്യമാക്കിയിട്ടുണ്ട്.
Also Read: കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി അബ്ദുറഹിമാൻ
ഒറ്റത്തവണ പ്രീമിയം പ്ലാനിൽ, ഏറ്റവും കുറഞ്ഞ പ്രീമിയം തുക 30,000 രൂപയാണ്. അതേസമയം, സാധാരണ പ്രീമിയം പ്ലാനിലെ പേയ്മെന്റ് ഓപ്ഷൻ 3,000 രൂപയാണ്. 10 വർഷം മുതൽ 40 വർഷം വരെയാണ് പോളിസിയുടെ കാലാവധി.
Post Your Comments