KeralaLatest NewsNews

മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പി; കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടി

മട്ടാഞ്ചേരി: മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പിയ കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം. മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെയാണ് നടപടി. മുണ്ടംവേലി കുരിശുപറമ്പിൽ ഫെബിൻ റോയിയുടെ മകന്റെ മാമോദീസ ചടങ്ങിനാണ് മോശം ഹാരിസ് മോശം ഭക്ഷണം എത്തിച്ചത്. സൗദി പാരിഷ് ഹാളിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. 135 പേർക്കുള്ള ബിരിയാണിയാണ് ഹാരിസ് എത്തിച്ചത്.

ആദ്യം 30 പേരാണ് ഭക്ഷണം കഴിക്കാനിരുന്നത്. ഈ സമയം ചെമ്പ് പൊട്ടിച്ചപ്പോൾ തന്നെ ദുർഗന്ധം ഉണ്ടായിരുന്നതായി ഭക്ഷണം കഴിച്ചവർ പറയുന്നു. ബിരിയാണി കഴിച്ചവർക്കെല്ലാം തൊണ്ട ചൊറിച്ചിൽ, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. പ്രശ്‌നം തോന്നിയതോടെ കേറ്ററിംഗ് ഉടമയെ ഇക്കാര്യം വിളിച്ചറിയിച്ചു. ഭക്ഷണം വിളമ്പാൻ എത്തിയവരും ഇതോടെ സ്ഥലത്ത് നിന്ന് മുങ്ങി. ഉടനെ തന്നെ വീട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

തോപ്പുംപടി പോലീസെത്തി ഹാരിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ചടങ്ങിന് എത്തിയവർക്ക് മറ്റൊരിടത്ത് നിന്ന് ഭക്ഷണം എത്തിച്ച് നല്കുകയായിരുന്നു.

പോലീസ് അറിയിച്ചതിനുസരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എത്തി ബിരിയാണിയുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മോശം ഇറച്ചിയാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തി.

ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേറ്ററിംഗ് ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button