കാഠ്മണ്ഡു: വീണ്ടും ചരിത്രമെഴുതി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ. രാജ്യത്തെ എറ്റവും വലിയ ഒറ്റകക്ഷിയായി ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു. 165 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് നിലവിലെ ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് നേടിയത്.
പാര്‍ലമെന്ററി സീറ്റുകളിലേക്കും ഏഴു അസംബ്ലി സീറ്റുകളിലേക്കും നവംബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തുവന്നത്. 53 സീറ്റുകള്‍ നേടി നേപ്പാളി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയപ്പോള്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) 42 സീറ്റുകളാണ് നേടിയത്.
Post Your Comments