റാഞ്ചി: മുഖം കഴുകുന്നതിനിടെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി ഭർത്താവ്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നാംകും സ്വദേശിയായ ആമിർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണം. ഭാര്യ ഹീനയുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഹീന മുഖം കഴുകുന്നതിനിടെ ആമിർ വീട്ടിലേക്ക് വരികയും സ്റ്റീൽ ജഗിൽ കൊണ്ടുവന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിച്ച് വീട്ടില് നിന്നും കടന്ന് കളയുകയുമായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ആണ് ഇവരെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments