കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് ഇരുനില വീട് ഇടിമിന്നലേറ്റ് തകർന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലായിരുന്നു സംഭവം. മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ഉയർന്നു പൊങ്ങുകയും ചെയ്തു.
Read Also: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
ഇന്റർലോക്ക് കട്ടകൾ രണ്ടാം നിലയിലെ ഓടിൽ വീണ് ആ ഭാഗവും തകർന്നിട്ടുണ്ട്. വീടിന്റെ മതിലും മിന്നലേറ്റ് പൂർണ്ണമായി തകർന്നിട്ടുണ്ട്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ഇന്റർലോക്ക് കടകൾ പൊട്ടിത്തെറിച്ച് വീണു. ഇതോടെ കാറിനും തകരാർ പറ്റി. വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ മുഴുവൻ കത്തി പോകുകയും ചെയ്തു.
Post Your Comments