Latest NewsKeralaNews

കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ  കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കരീപ്പാടം തോട്ടിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.   പൊന്നൻ വെള്ളിയാഴ്ച രാവിലെ കൃഷി സ്ഥലത്തേക്ക് പോയി തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും കൃഷിസ്ഥലങ്ങളിൽ  തിരച്ചിൽ  നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് കരീപ്പാടം തോട്ടിൽ മൃതദേഹം കണ്ടത്. സംസ്കാരം നടത്തി ഭാര്യ: ആനന്ദവല്ലി  മക്കൾ: അനുരൂപ, സൗമ്യ  മരുമക്കൾ: അജയൻ, രതീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button