Latest NewsKerala

രാജീവ് ഗാന്ധിയോട് ഇടഞ്ഞ് മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നൽകിയത് ഇഎംഎസ്: ശ്രീധരൻ പിള്ള

പനജി : കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും പ്രശ്നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുപിക്കാരനായ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ സാഹചര്യങ്ങൾ അറിയില്ലെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിവാദ പരാമർശത്തിനാണ് ഗവർണർ ഇങ്ങനെ മറുപടി നൽകിയത്. ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ് .ശ്രീധരൻപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം.

സിപിഎമ്മിന്റെയും സിപിഐയുടെയും പേരെടുത്തു പറയാതെ ശ്രീധരൻ പിള്ളയും ഇരു പാർട്ടികളെയും വിമർശിച്ചു. ഗവർണർപദവി വേണ്ടെന്നു പറയുന്ന 2 പാർട്ടികൾ 1946 മുതൽ 1951 വരെ ഭരണഘടനാ രൂപീകരണശ്രമങ്ങളോടു മുഖം തിരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.

ഷാബാനു കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാനു സ്വീകരണം നൽകാൻ മുൻകൈ എടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശ്രീധരൻപിള്ളയുടെ ഗോവ ഗ്രാമ സന്ദർശന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button