KeralaLatest NewsNews

ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്, വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും വിഴിഞ്ഞം സമരത്തിൽ ക്രമസമധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സത്യവും നീതിയും ജയിച്ചു: സോളാർ പീഡന കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി അടൂർ പ്രകാശ്

വിഴിഞ്ഞത്ത് സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. വിഴിഞ്ഞം അനിവാര്യമായ പദ്ധതിയാണ്. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. എന്നാൽ പോലീസ് പരാജയപ്പെട്ടു. കേന്ദ്രസേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മദ്രസകളില്‍ ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം: കൊലവിളിയുമായി മൗലാന സാജിദ് റാഷിദി

shortlink

Related Articles

Post Your Comments

Related Articles


Back to top button