തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരത്ത്15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത ശതമാനം പാസുകൾ ആണ് മാറ്റിവെച്ചിട്ടുള്ളത്. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുന്നത്.
ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .എന്നാൽ ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിരിക്കണം .https://registration.iffk.in/ എന്ന വെബ്സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9544917693
Post Your Comments