Latest NewsUAENewsInternationalGulf

യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത: ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ

അബുദാബി: യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. മൂടൽ മഞ്ഞുള്ളപ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശം നൽകി. താപനില പരമാവധി 30 ഡിഗ്രിയായും അന്തരീക്ഷ ഈർപ്പം 90% ആയും ഉയരുംമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു

മൂടൽ മഞ്ഞിനെ തുടർന്ന്പരസ്പരം കാണാനാവാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടണണമെന്ന് പോലീസ് നിർദ്ദേശം നൽകി.

മഞ്ഞുള്ള സമയത്ത് അബുദാബിയിലെ റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്കു 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമാണു ശിക്ഷയായി ലഭിക്കുക. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും.

Read Also: ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button