CinemaLatest NewsNewsIndiaBollywoodEntertainment

നടൻ വിക്രം ഗോഖലെ അന്തരിച്ചു

മുംബൈ: ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന ചലച്ചിത്ര-ടെലിവിഷൻ താരം വിക്രം ഗോഖലെ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

അമിതാഭ് ബച്ചൻ അഭിനയിച്ച പർവാന, ഹം ദിൽ ദേ ചുകേ സനം , അഗ്നിപത്, ഖുദാ ഗവ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ വിക്രം ഗോഖലെ ശ്രദ്ധ നേടിയിരുന്നു. മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിന് 2010ൽ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ഘർ ആജാ പർദേശി, അൽപ്വിരാം, ജാനാ ന ദിൽ സേ ദൂർ, സഞ്ജീവ്നി, ഇന്ദ്രധനുഷ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സർവ്വകലാശാല റെക്കോർഡിട്ട് കേരളാ ടൂറിസം: 2022 ൽ 9 മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ

മറാത്തി നാടക നടനും ചലച്ചിത്ര നടനുമായ ചന്ദ്രകാന്ത് ഗോഖലെയുടെ മകനായിരുന്നു ഗോഖലെ, 2010 ൽ ആഘാത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 2022 ജൂണിൽ പുറത്തിറങ്ങിയ അഭിമന്യു ദസ്സാനിയും ശിൽപ ഷെട്ടിയും അഭിനയിച്ച നിക്കമ്മയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button