ThiruvananthapuramNattuvarthaKeralaNews

അരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

പശ്ചിമ ബംഗാൾ സ്വദേശി ലിബേഷ് ദാസ്(26) ആണ് പിടിയിലായത്

തിരുവനന്തപുരം: കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ലിബേഷ് ദാസ്(26) ആണ് പിടിയിലായത്.

Read Also : ട്രിപ്പിൾ ടെറർ! 3 ഭീമൻ ഛിന്നഗ്രഹങ്ങൾ ഇന്ന് അതിവേഗം ഭൂമിയിലേക്ക്; നാശം വിതയ്ക്കുമോ? മുന്നറിയിപ്പ് നൽകി നാസ

ചെന്നൈ മെയിലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 600 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തമ്പാനൂർ റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

അതേസമയം, കഴിഞ്ഞദിവസം ഇതേ ട്രെയിനിൽ നിന്ന് എട്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. ഉപേക്ഷിച്ച ബാഗിലാണ് കഞ്ചാവ് കണ്ടത്. ഇതേ ട്രെയിനിൽ നിന്ന് തൃശൂരിൽ വെച്ച് പത്തരക്കിലോ കഞ്ചാവുമായി ഒരു സംഘവും പൊലീസ് പിടിയിലായിരുന്നു. ഇവർ ഉപേക്ഷിച്ചതാണോ ഈ ബാഗെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണെന്ന് തമ്പാനൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബിജുകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button