Latest NewsIndiaNews

ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

ദേഷ്യം വന്നാല്‍ ആണ് പെണ്ണിനെ 35 അല്ല, 36 കഷ്ണങ്ങള്‍ ആക്കും: അഫ്താബിനെ പിന്തുണച്ച് വിവാദ പരാമര്‍ശം: യുവാവ് അറസ്റ്റില്‍

ലക്നൗ: മുംബൈ സ്വദേശിനി ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് സെക്കന്ദരാബാദ് സ്വദേശി വികാസാണ് യു.പി പോലീസിന്റെ അറസ്റ്റിലായത്. ദേഷ്യം വന്നാല്‍ ആണ് പെണ്ണിനെ 35 അല്ല, 36 കഷ്ണങ്ങള്‍ ആക്കുമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം.

Read Also:രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണി: എം ബി രാജേഷ്

സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് വികാസ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു ആളുടെ മാനസികാവസ്ഥ ശരിയല്ല എങ്കില്‍ എന്തിന് 35 കഷ്ണം, പെണ്ണിനെ അവന്‍ 36 കഷ്ണങ്ങളാക്കി വെട്ടിമുറിയ്ക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്. വ്യാജ പേരില്‍ ആയിരുന്നു ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button